Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ബ്രാഹ്മണ സമുദായത്തിന് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണം'
23/10/2021
കേരള ബ്രഹ്മണസഭ വനിതാ വിഭാഗം കോട്ടയം ജില്ലാ വാര്‍ഷിക പൊതുയോഗം ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്രാഹ്മണ സമുദായത്തിലെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ഈ വിഭാഗത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സര്‍ക്കാര്‍ തലത്തില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കണമെന്ന് കേരള ബ്രഹ്മണ സഭ വനിതാ വിഭാഗം കോട്ടയം ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വൈക്കം സമൂഹ ഹാളില്‍ നടന്ന പൊതുയോഗം ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, ട്രഷറര്‍ ജയശ്രീ നാരാണന്‍, ഉപസഭ സെക്രട്ടറി  പി പ്രിയ അയ്യര്‍, ബ്രാഹ്മണസഭ സംസ്ഥാന സമിതി അംഗങ്ങളായ എച്ച് രാമനാഥന്‍, എസ് ശങ്കര്‍, ഉപസഭ ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന സമുദായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, ചികിത്സാ സഹായം എന്നീ പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.