Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ സന്ധ്യവേല എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം
22/10/2021
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മുഖ സന്ധ്യവേലയുടെ മൂന്നാം നാളില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം. മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേലയുടെ മൂന്നാം ദിവസത്തെ എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. വെള്ളിയാഴ്ച പ്രഭാത പൂജക്ക് ശേഷം മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക്  എഴുന്നള്ളിച്ചു. വെച്ചൂര്‍ രാജേഷ്, വൈക്കം ഗോപകുമാര്‍, വടയാര്‍ ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം ഷിബു, വൈക്കം കാര്‍ത്തിക്, വൈക്കം പവിത്രന്‍, അതുല്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍  വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. വൈകിട്ട് അത്താഴ ശ്രീബലിക്കും ഈ രീതിയില്‍ എഴുന്നള്ളിപ്  നടന്നു. ദര്‍ശനത്തിന് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. മുഖ സന്ധ്യവേല ശനിയാഴ്ച സമാപിക്കും. സമൂഹ സന്ധ്യവേല നവംബര്‍ ഒന്‍പതിന് ആരംഭിക്കും. അന്നേദിവസം വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. 27നാണ് വൈക്കത്തഷ്ടമി.