Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി മുടക്കം പതിവാകുന്നു
05/04/2016

വരിക്കാംകുന്ന് കവലയിലും പരിസരപ്രദേശത്തും താമസിക്കുന്നവര്‍ക്ക് കെ.എസ്.ഇ.ബി ചെമ്പ് സെക്ഷനില്‍ നിന്നാണ് വൈദ്യൂതി ലഭിക്കുന്നത്. ഈ പ്രദേശത്ത് പകല്‍ അധികസമയവും വൈദ്യുതി ലഭിക്കാറില്ല. ഇവിടെ വോള്‍ട്ടേജ് ക്ഷാമവും വളരെ രൂക്ഷമാണ്. പതിവായി വൈദ്യുതി മുടങ്ങുന്നതും വോള്‍ട്ടേജ് ക്ഷാമവും മൂലം കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പാല്‍, പാല്‍ ഉല്പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവ കേടുവന്നു നശിക്കുന്നത് നിത്യസംഭവമാണ്. വൈദ്യുതി ഉപയോഗിച്ച് ജോലിചെയ്യുന്നവര്‍ക്ക് ജോലി ചെയ്യാന്‍സാധിക്കാതെ വരുന്നത് അവര്‍ക്ക് താങ്ങാനാകാത്ത നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് കാരണമാവുന്നു. വാര്‍ദ്ധക്യസഹജമായ അസുഖമുള്ളവര്‍, മററു രോഗികള്‍, കൊച്ചുകുട്ടികള്‍ തുടങ്ങിയവര്‍ക്ക് വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഈ ദുരിതങ്ങളൊക്കെ മനസ്സിലാക്കി പ്രസാദഗിരി പള്ളി മുതല്‍ വരിക്കാംകുന്ന് കവല വരെയും ഇന്ദിരാന്‍ ചിറയ്ക്കല്‍ ക്ഷേത്രം വരെയും ത്രീഫേസ് ലൈന്‍ വലിക്കണമെന്നും വരിക്കാംകുന്ന് കവലഭാഗത്ത് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.