Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആറ്റുവേലകടവ് കടത്ത് പുനരാരംഭിച്ചു
22/10/2021
മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, പുനരാരംഭിച്ച ആറ്റുവേലകടവ് കടത്തിന്റെ ഉദ്ഘാടനം വള്ളത്തില്‍ യാത്ര ചെയ്ത് മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ നിര്‍വഹിക്കുന്നു.

വൈക്കം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട നല്‍കി ആറ്റുവേലകടവിലെ കടത്ത് പുനരാരംഭിച്ചു. മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കടത്ത് 2019 സെപ്റ്റംബര്‍ 22ന് പൊതുമരാമത്ത് വകുപ്പ് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരു കരക്കാരും കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്. യാത്ര പ്രതിസന്ധിയിലായതോടെ കടത്ത് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രദേശവാസികളുടെ ദുരിതം മനസിലാക്കി മറവന്‍തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കടത്ത് പുനരാരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി പ്രീതി അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം വി.എം ശോഭിക, ബി.രാജേന്ദ്രന്‍, മനു സിദ്ധാര്‍ഥന്‍ വി.പി പ്രകാശന്‍, അരുണ്‍കുമാര്‍ പുതിയാറമ്പറത്ത് എന്നിവര്‍ പ്രസംഗിച്ചു.