Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
21/10/2021
വൈക്കം പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല-പഠനകേന്ദ്രം വനിതാവേദിയുടെയും വനിതാ സാഹിതി വൈക്കം ഏരിയയുടെയും നേതൃത്വത്തില്‍ 'സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' സാംസ്‌കാരിക കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല-പഠനകേന്ദ്രം വനിതാവേദിയുടെയും വനിതാ സാഹിതി വൈക്കം ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ 'സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി- തുല്യനീതിക്കായ് നമുക്കൊന്നിക്കാം' സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളില്‍ നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ഏരിയാ പ്രസിഡന്റ് കെ.ആര്‍ ബീന അധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ ജലജാമണി വിഷയാവതരണം നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, പു ക സ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അംബരീഷ് ജി വാസു, പു ക സ ഏരിയാ സെക്രട്ടറി കെ.കെ ശശികുമാര്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അലീന റെജി, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആദിത്യ റെജി, വനിതാവേദി സെക്രട്ടറി പി.കെ ഓമന, ഗ്രന്ഥശാല യുവത സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കാവ്യപ്രതിരോധത്തില്‍ ആദിത്യ റെജി, ഗൗരി നന്ദന, കെ.സി അപര്‍ണ, അതുല്യ, എസ് ശ്രീദേവി, മായാ ജയേഷ്, സിനി ഗോപി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.