Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ സന്ധ്യവേല ആരംഭിച്ചു
20/10/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേലയുടെ ഒന്നാം ദിനത്തില്‍  വൈക്കത്തപ്പന്റെ തിടമ്പ് ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കറിന്റെ പുറത്തുകയറ്റുന്നു.

വൈക്കം: വിശ്വാസ പെരുമയില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യവേല ആരംഭിച്ചു. 23നാണ് സമാപനം. രാവിലെയും വൈകിട്ടും ആനപ്പുറത്തു ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍ പ്രാതല്‍ വിളക്ക് തുടങ്ങിയവയാണ് സന്ധ്യവേലയുടെ ചടങ്ങുകള്‍. പ്രഭാത പൂജക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക്  എഴുന്നള്ളിച്ചു. ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. വൈകിട്ട് അത്താഴ ശ്രീബലിക്കും ഈ രീതിയില്‍ എഴുന്നള്ളിപ്പ്  നടന്നു. മുഖ്യ സന്ധ്യവേല 23ന് സമാപിക്കും. സമൂഹങ്ങളുടെ സന്ധ്യവേല നവംബര്‍ ഒന്‍പതിനാണ് ആരംഭിക്കുക. 15ന് കൊടിയേറ്ററിയിപ്പ് ദിനത്തില്‍ അഷ്ടമിയുടെ കോപ്പുതൂക്കല്‍, കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടക്കും. നവംബര്‍ 16ന് ഉത്സവത്തിന് കൊടിയേറി 28ന് ആറാട്ടോകുടി സമാപിക്കും. 27നാണ് വൈക്കത്തഷ്ടമി.