Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ഇലക്ട്രിക് സൂപ്പര്‍വൈസേര്‍സ് ആന്റ് വയര്‍മെന്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം
20/10/2021
കേരള ഇലക്ട്രിക് സൂപ്പര്‍വൈസേര്‍സ് ആന്റ് വയര്‍മെന്‍ അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഇലക്ട്രിക് സൂപ്പര്‍വൈസേര്‍സ് ആന്റ് വയര്‍മെന്‍ അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. വൈക്കം സമൂഹം ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു വടയാര്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് ഉണ്ണിമഠം, വി.എം രമേശ്, രാധാകൃഷ്ണന്‍ നായര്‍, റ്റിമ്മിച്ചന്‍ രാമപുരം, സി.കെ ബിജു, സന്തോഷ് മാത്യു, ടി.ആര്‍ കലാവതി, ജോളി രാമപുരം, എന്‍.എസ് സഞ്ജയന്‍, ജോസ് പി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു.