Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗം വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി
20/10/2021
വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കോവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ഡോ. വീണയെ യൂണിയന്‍ പ്രസിഡന്റ് എസ് മധു ആദരിക്കുന്നു.

വൈക്കം: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ് മെന്റ് വിതരണവും യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കോവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ഡോ. വീണയെ ചടങ്ങില്‍ ആദരിച്ചു. കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് കെ.എം ചന്ദ്രമോഹനന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എന്‍.ഡി സുരേഷ്, ട്രഷറര്‍ വി.ആര്‍ പ്രദീപ്കുമാര്‍, ജയകുമാര്‍, താജു, ഡോ. വീണ എന്നിവര്‍ പ്രസംഗിച്ചു.