Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇപ്റ്റ വൈക്കം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
19/10/2021
ഇന്‍ഡ്യന്‍ പീപ്പിള്‍സ് തീയ്യറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) വൈക്കം മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ പീപ്പിള്‍സ് തീയ്യറ്റര്‍ അസോസിയേഷന്‍ വൈക്കം മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഇണ്ടംതുരുത്തി മനയില്‍ വച്ചുനടന്ന കണ്‍വന്‍ഷനില്‍ രമേശന്‍ എല്‍ഐസി അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ജാതിചിന്തയ്ക്കും സ്ത്രീപീഡനങ്ങള്‍ക്കും ദലിത് പീഡനങ്ങള്‍ക്കുമെതിരെ കലയിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് ജീവിതദുരിതത്തില്‍ നട്ടംതിരിയുന്ന കലാകാരന്‍മാര്‍ക്ക് സഹായപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, ഇപ്റ്റ ജില്ലാ എക്‌സി. അംഗങ്ങളായ സി.പി ലെനിന്‍, രമേശന്‍ എല്‍ഐസി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ടി അപ്പുക്കുട്ടന്‍, സിന്ധു മധുസൂദനന്‍, എന്‍ മോഹനന്‍, അഡ്വ. കെ പ്രസന്നന്‍, അജിത് വര്‍മ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി സിന്ധു മധുസൂദനന്‍ (പ്രസിഡന്റ്), കെ.കെ നാണപ്പന്‍ (വൈസ് പ്രസിഡന്റ്), പി സോമന്‍പിള്ള (സെക്രട്ടറി), ജോഷി സാമുവല്‍ (ജോയിന്റ് സെക്രട്ടറി), മുരളി വാഴമന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.