Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്എന്‍ഡിപി ശാഖകളില്‍ വികസനമുന്നേറ്റം
19/10/2021
എസ്.എന്‍.ഡി.പി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയില്‍ നിര്‍മിക്കുന്ന പ്രാര്‍ത്ഥാനാലയത്തിന്റെ രണ്ടാം നിലയുടെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം എസ്എന്‍ഡിപി യൂണിയനിലെ 54 ശാഖായോഗങ്ങളില്‍ 15 വര്‍ഷത്തിനിടെ 115 വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം. 99 ശതമാനം പദ്ധതികളും പൂര്‍ത്തിയായി ലക്ഷ്യം കണ്ടു. ശേഷിച്ചവ നിര്‍മാണ ഘട്ടത്തിലുമാണ്. എസ്.എന്‍.ഡി.പി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയില്‍ നിര്‍മിക്കുന്ന പ്രാര്‍ത്ഥനാലയത്തിന്റെ രണ്ടാം നിലയുടെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. 15 ലക്ഷം ചിലവിലാണ് ശാഖ രണ്ടാം നില നിര്‍മിക്കുന്നത്. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അശോകന്‍ പാറായിത്തറ, സെക്രട്ടറി സുഗുണന്‍ മണപ്പുറത്ത്, യൂണിയന്‍ കമ്മിറ്റി അംഗം സെന്‍ സൂര്യന്‍, നിര്‍മാണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സോമന്‍ കാട്ടിത്തറ, യൂണിയന്‍ കമ്മിറ്റി അംഗം പ്രഭാകരന്‍ മഠത്തിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.