Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
19/10/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാടിന്റെ ആലോചനായോഗം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമിയ്ക്ക് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് നവംബര്‍ 15ന് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വൈക്കം ടൗണിലെ 1573-ാം നമ്പര്‍ നടുവിലെ മുറി, 1603-ാം നമ്പര്‍ കിഴക്കും ചേരി തെക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാറെമുറി വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍, 1820-ാം പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുംഞ്ചേരി വടക്കേമുറി കാര്‍ത്യാകുളങ്ങര, 1880-ാം പടിഞ്ഞാറ്റുംചേരി വടക്കേമുറി വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്നിവ സംയുക്ത എന്‍എസ്എസ്
കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്. 1820-ാം നമ്പര്‍ കിഴക്കുഞ്ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം ആതിഥേയത്വം വഹിക്കുന്ന കുലവാഴ പുറപ്പാട് തെക്കേനട വഴുതനക്കാട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും 15ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച് ദീപാരാധനക്ക് ശേഷം ക്ഷേത്രത്തില്‍ എത്തിചേരും. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റിന് മുന്‍പ് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ കുലവാഴകളും കരിക്കിന്‍ കുലകളും കെട്ടി അലങ്കരിക്കും. കോവിഡ് നിയന്ത്രണം പാലിച്ച് ചടങ്ങുകളായാണ് കുലവാഴ പുറപ്പാട് നടത്തുക. ഉത്സവത്തിന്റെ ഒന്നും രണ്ടും ദിവസങ്ങളിലെ അഹസ്സ് സംയുക്ത കരയോഗമാണ് നടത്തുന്നത്. വൈക്കം തെക്കേനട എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ചടങ്ങ് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗം ഭാരവാഹികളായ ബി ശശിധരന്‍, ജയകുമാര്‍, ഹരിദാസന്‍ നായര്‍, കെ.പി രവികുമാര്‍, ശിവരാമകൃഷ്ണന്‍ നായര്‍, എസ് പ്രതാപ്, സിന്ധു വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.