Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എ.എസ് റാങ്ക് ജേതാവ് മനു ജയന് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി
13/10/2021
ടിവി പുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ 22-ാം റാങ്ക് നേടിയ, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മനു ജയനെ ഉപഹാരം നല്‍കി അനുമോദിച്ചപ്പോള്‍.

വൈക്കം: ടിവി പുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ 22-ാം റാങ്ക് നേടിയ, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മനു ജയനെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ സുജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റജി, വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിയമ്മ അശോകന്‍, പ്രതിപക്ഷ നേതാവ് ടി.അനില്‍കുമാര്‍, ഗീത ജോഷി, ഡിഇഒ ടി.രാജു, പ്രിന്‍സിപ്പാള്‍ ജെ.ടി ബിന്ദു, ഹെഡ്മിസ്ട്രസ് ആര്‍ ശ്രീദേവി, എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് ഷാലിമോള്‍, കെ.ടി അനില്‍കുമാര്‍, പി.ആര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മനു ജയന്‍ സ്വീകരണത്തിനു നന്ദി പറഞ്ഞു.