Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീശക്തി ഉണരണം'
12/10/2021
ലോക ബാലികാ ദിനാഘോഷത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളില്‍ നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസ് താലൂക്ക് ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും വൈക്കം മുന്‍സിഫുമായ ടി.ബി ഫസീല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും നേരിടാന്‍ കരുത്തുറ്റ സ്ത്രീശക്തി കൂട്ടായ്മ ഉണ്ടാകണമെന്ന് താലൂക്ക് ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും വൈക്കം മുന്‍സിഫുമായ ടി.ബി ഫസീല. ലോക ബാലികാ ദിനാഘോഷത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളില്‍ നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രധാനാധ്യാപിക പി.ആര്‍ ബിജി അധ്യക്ഷത വഹിച്ചു. വേറിട്ട നേട്ടത്തിന് ഉടമകളായ പെണ്‍കുട്ടികളെ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആദരിച്ചു. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിന്ദു മേരി ഫെര്‍ണാണ്ടസ്, വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.പി മുരളീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സന്തോഷ്, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ്, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, പി.സുശീല, പി.എസ് ലതീഷ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി.ആര്‍ പ്രമോദ്, എന്‍.എസ്.എസ് പ്രോഗ്രം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, മിനി വി അപ്പുക്കുട്ടന്‍, ആര്‍ ജെഫിന്‍, പി.വി വിദ്യ, എസ് ശ്രീവിദ്യ, ഹീരരാജ്, കെ.പി മഞ്ജു, പ്രീത വി പ്രഭു, അമൃത പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. ലീഗല്‍ സര്‍വീസ് താലൂക്ക് പാനല്‍ ലോയര്‍ അഡ്വ. എ രമണന്‍ കടമ്പറ ക്ലാസ്സ് നയിച്ചു.