Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി
12/10/2021
വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സഹായത്തോടെ നടത്തുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ പരിശീലന പരിപാടി നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 250 സ്വാശ്രയ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 സംരംഭകര്‍ക്ക് നബാര്‍ഡിന്റെ ധനസഹായത്തോടെ സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌കരിച്ചു. പശു, ആട്, കോഴി, ജൈവപച്ചക്കറി ക്യഷി തുടങ്ങിയ ഇനങ്ങള്‍ സംബന്ധിച്ച് 10 ദിവസം നീളുന്ന പരിശീലന പരിപാടിയാണ് നടത്തുന്നത്. ജില്ലയിലെ ഏറ്റവും മികച്ച പശു, ആട്, കോഴി വളര്‍ത്തല്‍ ഫാമുകള്‍ സന്ദര്‍ശിച്ച് സംരംഭകര്‍ക്ക് തൊഴില്‍ സംബന്ധിച്ച അറിവുകള്‍ പകരും. പരിശീലന പരിപാടി നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു അധ്യക്ഷത വഹിച്ചു. മന്നം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി  വി.വി ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ കെ.ജെ ഗീത പദ്ധതി വിശദീകരിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജര്‍ എം രാജേഷ്, യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി  പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.എസ്.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ സി.പി നാരായണന്‍ നായര്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.