Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്തപ്പന് തങ്കം പൂശിയ നെറ്റിപ്പട്ടവും ചിത്രവര്‍ണക്കുടയും സമര്‍പ്പിച്ചു
12/10/2021
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കായി എത്തിച്ച തങ്കം പൂശിയ നെറ്റി പട്ടവും പുതിയ ചിത്രവര്‍ണക്കുടയും ഉപദേശക സമിതി ഭാരവാഹികളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി, തൃക്കാര്‍ത്തിക ഉത്സവാഘോഷങ്ങള്‍ക്കായി തങ്കം പൂശിയ നെറ്റിപ്പട്ടവും ചിത്രവര്‍ണപ്പട്ട് കുടയും തിരുനടയില്‍ സമര്‍പ്പിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ പട്ടുകുടയും നെറ്റിപ്പട്ടവും ഏറ്റുവാങ്ങി. തൃക്കാര്‍ത്തിക ഉത്സവത്തിന് പുതിയ നെറ്റിപട്ടവും ഉപയോഗിക്കുമെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീലത, അസി. കമ്മീഷണര്‍ ജയകുമാര്‍, എസ്.ജി.ഒ വിനോദ് കുമാര്‍, സെക്രട്ടറി മോഹന്‍ കാര്‍ത്തിക, എസ്.കെ നായര്‍, കെ.എന്‍ ഗിരീഷ്, ഡി ബാബു, ടി.എന്‍ രാധാകൃഷ്ണന്‍, ബിനു ലവ് ലാന്‍ഡ്, സുധീഷ് എന്നിവര്‍ സംബന്ധിച്ചു.