Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നമുക്ക് പഠിക്കാം നന്മയുടെ പാഠം സൗഹൃദകൂട്ടായ്മ നടത്തി
12/10/2021
സോഷ്യല്‍ ജസ്റ്റിസ് ഫോറം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍  ചെമ്മനത്തുകര ഗവ.യു.പി സ്‌ക്കൂളില്‍ നടത്തിയ നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം:  സോഷ്യല്‍ ജസ്റ്റിസ് ഫോറം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നമുക്ക് പഠിക്കാം നന്മയുടെ പാഠം സൗഹൃദകൂട്ടായ്മ ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളില്‍ നടത്തി. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.വി കനകാംബരന്‍ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം, കുഞ്ഞിളം കൈയില്‍ സമ്മാനം, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍ എന്നിവയും നടത്തി. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, പ്രധാനാധ്യാപിക സീമ ജയദേവന്‍, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് യു ഐസക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റാണിമോള്‍, താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍, പഞ്ചായത്ത് മെമ്പര്‍ കെ.ടി ജോസഫ്, പി.ടി.എ പ്രസിഡന്റ് ഇ.കെ കിഷോര്‍, മാതൃസംഘം പ്രസിഡന്റ് ഷൈലജ റെജിമോന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സതീശന്‍ പാട്ടത്തില്‍, ജില്ലാ കമ്മിറ്റി അംഗം നിര്‍മല ഷാജി, താലൂക്ക് കമ്മറ്റി അംഗം ദീപ ഷാജി എന്നിവര്‍ പ്രസംഗിച്ചു.