Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ചാത്തന്‍കുടി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് കൊടിയേറി
10/10/2021
ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേല്‍ശാന്തി സുധീഷ് വാസുദേവന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, പുല്ലാട്ട് പ്രസാദ് രാമന്‍ ഭട്ടതിരി, പുത്തന്‍മഠത്തില്‍ ചന്ദ്രന്‍ പോറ്റി എന്നിവര്‍ സഹകാര്‍മികരായിരുന്നു. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചത്. എല്ലാ ദിവസവും രാവിലെ ഏഴിന് കലശാഭിഷേകം, വിശേഷാല്‍ പൂജ, നവാഹ പാരായണം എന്നിവ നടക്കും. ദിവസവും രാവിലെ എട്ടിന് ആറാട്ടും, 9. 30ന് ശ്രീഭൂത ബലിയും നടക്കും. 12ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, 13ന് രാവിലെ 10ന് നവാഹ പാരായണ സമര്‍പ്പണം, വൈകിട്ട് ഏഴിന് പൂജ വയ്പ്പ് എന്നിവ നടക്കും. 14ന് മഹാനവമിയും 15ന് വിജയദശമിയും ആഘോഷിക്കും. വിജയദശമി ദിനത്തില്‍ രാവിലെ 7.50ന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് ആറിന് ആറാട്ടെഴുന്നള്ളിപ്പ് എന്നിവ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.