Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് ദീപം തെളിഞ്ഞു
09/10/2021
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി ബിനീഷ് നിര്‍വഹിക്കുന്നു.  

വൈക്കം: ശ്രീനാരായണഗുരു പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ നവരാത്രി മണ്ഡപം അലങ്കരിച്ചൊരുക്കിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് നവരാത്രി ആഘോഷത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. മേല്‍ശാന്തി വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം സെക്രട്ടറി കെ.വി പ്രസന്നന്‍, ചെയര്‍മാന്‍ കെ.എസ് പ്രീജു, കണ്‍വീനര്‍ കെ.എസ് സാജു, രമേഷ് പി ദാസ്, കെ.വി പ്രകാശന്‍, പി.ടി നടരാജന്‍, പി.പി സന്തോഷ്, തിരുമേനി പുതുശ്ശേരി, പി.എസ് സജീവ്, പി.എസ് പ്രസന്ന, വി.ഡി സന്തോഷ്, എം.കെ ദിനമണി, ജി ശശി എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ പൂജകളും വൈകിട്ട് ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. 12ന് വൈകിട്ട് ഏഴിന് കുഴല്‍ നാദസന്ധ്യ നടക്കും. 13ന് ദുര്‍ഗാഷ്ടമി പൂജവയ്പ്, ഏഴിന് സംഗീതസദസ്, 14ന് മഹാനവമി ആയുധ പൂജ, വൈകിട്ട് ദീപാരാധന, നവമി വിളക്ക്, ഏഴിന് ഭരതനാട്യം എന്നിവ നടക്കും. 15ന് വിജയദശമി ആഘോഷിക്കും. രാവിലെ 6.30ന് ദശമി വിളക്ക്, സരസ്വതി പൂജ, 7.30ന് പൂജയെടുപ്പ്, തുടര്‍ന്ന് എഴുത്തിനിരുത്ത്, വിദ്യാരംഭം, എട്ടിന് സംഗീതാരാധന, തുടര്‍ന്ന് ചെണ്ടമേളം എന്നിവ നടക്കും.