Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി സ്മൃതി യാത്രയുടെ ജില്ലാതല പര്യടനത്തിന് വൈക്കത്ത് ആവേശകരമായ തുടക്കം
09/10/2021
ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി കബീര്‍ നയിക്കുന്ന ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ എന്ന പേരിലുള്ള ഗാന്ധി സ്മൃതി യാത്രയുടെ കോട്ടയം ജില്ലാതല പര്യടനം വൈക്കം സത്യാഗ്രഹ സ്മാരക ഹാളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.സി കബീര്‍ നയിക്കുന്ന ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ എന്ന പേരിലുള്ള ഗാന്ധി സ്മൃതി യാത്രയുടെ ജില്ലാതല പര്യടനത്തിന് വൈക്കത്ത് ആവേശകരമായ തുടക്കം. വൈക്കം സത്യഗ്രഹ സ്മാരകമന്ദിരത്തിലെ ഗാന്ധി പ്രതിമയക്കു മുന്നില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. പടിഞ്ഞാറേനടയിലെ ശ്രീനാരായണ ഗുരു മന്ദിരം, വലിയകവലയിലെ ഇ.വി രാമസ്വാമി നായ്ക്കര്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി സത്യാഗ്രഹ സമരത്തിന്റെ കര്‍മ ഭൂമിയായ ആശ്രമം സ്‌കൂളും, ഇണ്ടംതുരുത്തി മനയും സന്ദര്‍ശിച്ച ശേഷമാണ് സന്ദേശ യാത്ര വൈക്കത്തുനിന്ന് പുറപ്പെട്ടത്. തലയോലപ്പറമ്പിലെ എ.ജെ ജോണ്‍ പ്രതിമയും, വൈക്കം മുഹമ്മദ് ബഷീര്‍ താമസിച്ചിരുന്ന ഫെഡറല്‍ നിലയവും സന്ദര്‍ശിച്ചു. സത്യാഗ്രഹ സ്മാരക ഹാളിനു മുന്നില്‍ നിന്നാരംഭിച്ച പര്യടനപരിപാടി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ വി.സി കബീര്‍ സ്മൃതി യാത്രയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഗാന്ധി ദര്‍ശന്‍ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സി തോമസ്, ട്രഷറര്‍ റോജന്‍ മാത്യു, വൈസ് പ്രസിഡന്റ് റോബിന്‍, സംസ്ഥാന സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാര്‍, ജില്ലാ പ്രസിഡന്റ് പ്രൊഫ. ബിനു ജോര്‍ജ്, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, മോഹന്‍ ഡി ബാബു, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, എ സനീഷ് കുമാര്‍, എം.കെ ഷിബു, കെ.കെ ഷാജി, കെ. ഭാസ്‌കരന്‍, അബ്ദുല്‍ സലാം റാവുത്തര്‍, വിജയമ്മ ബാബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് എന്നിവര്‍ പങ്കെടുത്തു.