Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തമിഴ് ബ്രാഹ്മണഭവനങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷം
09/10/2021
നവരാത്രിയെ വരവേല്‍ക്കാന്‍ വെച്ചൂര്‍ കൈതാരത്ത് രാധാ വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു.

വൈക്കം: അഗ്രഹാര സ്മരണകളുണര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ തമിഴ് ബ്രാഹ്മണ ഭവനങ്ങള്‍ ബൊമ്മക്കൊലു ഒരുക്കി പൂജകള്‍ തുടങ്ങി. വീടിന്റെ പ്രധാന ഭാഗത്താണ് ബൊമ്മക്കുലു ഒരുക്കുന്നത്. വെച്ചൂര്‍ കൈതാരത്ത് രാധാ വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ രുഗ്മിണി കല്യാണമണ്ഡപത്തില്‍ വിപുലമായ രീതിയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്നു ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. മൂന്നുനേരം നടക്കുന്ന പൂജയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സൗകര്യത്തിനാണ് കല്യാണ മണ്ഡപത്തില്‍ ബൊമ്മക്കുലു തയ്യാറാക്കിയത്. ഹാളിനകത്ത് ഇരിപ്പിട സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ രൂപങ്ങളും ഫലങ്ങളുടെ വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളുമാണ് ബൊമ്മക്കൊലു ഒരുക്കത്തിന് ഉപയോഗിച്ചിരിക്കുന്നത്. പഞ്ചഭൂതങ്ങള്‍ ചേര്‍ത്താണ് ബൊമ്മക്കൊലുക്കള്‍ തയ്യാറാക്കിയത്. ഒന്‍പത് തട്ടുകളിലായി ബൊമ്മക്കൊലു അലങ്കരിച്ച് വച്ച് മൂന്നു നേരവും പൂജകള്‍ ചെയ്യും. മൂന്നുനേരവും പൂജയും, വിളക്കു വയ്പും, നിവേദ്യവും ആചാരമാണ്. വിദ്യയുടെ അനുഷ്ഠാന ദേവത എന്ന സങ്കല്‍പത്തിലാണ് സരസ്വതി പൂജ. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്നു ഭാവങ്ങളിലായാണ് ദേവിയെ നവരാത്രി ദിനങ്ങളില്‍ വണങ്ങുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് നവരാത്രി ദിനങ്ങള്‍ ഏറെ പ്രാധാന്യം.