Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
08/10/2021
കൊയ്ത്തു കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും നെല്ലുസംഭരണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇഎന്‍ ദാസപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് 20ന് പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിനു മുമ്പ് രോഗികള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും കരുതി വെക്കാന്‍ 20 ലക്ഷം രൂപ ആവശ്യമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. സുമനസ്സുകളുടെ സഹായത്തോടെ തുക സമാഹരിക്കാനാണ് തീരുമാനം. 20 ലക്ഷം രൂപ കരുതിയാല്‍ മാത്രമേ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട് പോകാന്‍ കഴിയൂ. ഫണ്ടിലേക്കുള്ള ആദ്യ തുകയായി 25,000 രൂപ മാധവന്‍കുട്ടി കറുകയില്‍ എച്ച്എംസി ചെയര്‍പേഴ്‌സണു കൈമാറി. ബിപിഎല്ലുകാര്‍ക്ക് ഡയാലിസിസ് സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് 780 രൂപ ഫീസ് ഈടാക്കുമെങ്കിലും മറ്റു സേവനങ്ങള്‍ സൗജന്യമാണ്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആശുപത്രി സുപ്രണ്ട് ഡോ. അനിത ബാബു, ആര്‍എംഒ എസ്.കെ ഷീബ, കെ.വി ജീവരാജന്‍, എം സുജിന്‍, എസ് ഹരിദാസന്‍ നായര്‍, എം.ടി അനില്‍കുമാര്‍, ബി ശശിധരന്‍, മോഹനന്‍ പുതുശ്ശേരി, കെ.ആര്‍ രാജേഷ്, എം അബു, വിപിന്‍കുമാര്‍, ഒ.വി നന്ദിനി, വി.എസ് ശ്രീദേവി, പി.വി അനിത, എം.കെ രവീന്ദ്രന്‍, വിനൂപ് വിശ്വം, ആര്‍ രാജശേഖരന്‍, ബിന്ദു ഷാജി, ആശുപത്രി സ്റ്റാഫ് പി.ജി അമ്പിളി എന്നിവര്‍ പങ്കെടുത്തു.