Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി
08/10/2021
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ആരംഭം കുറിച്ച് നവരാത്രി മണ്ഡപത്തില്‍ മേല്‍ശാന്തി ആനത്താലത്തില്ലത്ത് എ.വി ഗോവിന്ദന്‍ നമ്പൂതിരി ദീപം തെളിയിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഊട്ടുപുരയില്‍ സജ്ജമാക്കിയ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങുകള്‍. ദേവിയുടെ വിഗ്രഹം പൂമാലകള്‍ കൊണ്ട് അലങ്കരിച്ച് നിറദീപങ്ങള്‍ തെളിയിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. 15 ദിവസവും പ്രത്യേക പൂജകള്‍, നാരായണീയ പാരായണവും വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഇന്നലെ രാവിലെ മേല്‍ശാന്തി ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി നവരാത്രി മണ്ഡപത്തില്‍ ദീപം തെളിയിച്ചു. ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ നമ്പൂതിരി തൃശൂര്‍, മാനേജര്‍ ഗോപാലകൃഷ്ണന്‍ വടയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂത്തേടത്തുകാവ് ശ്രീരാമവിലാസം നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടു മുതല്‍ 12 വരെ നാരായണീയ പാരായണം ഉണ്ട്. 13ന് രാവിലെ പൂജവയ്പ്പും, 14ന് നവമിപൂജയും, 15ന് വിജയദശമി പൂജയും നടത്തും. വിവിധ ദിവസങ്ങളില്‍ ഓരോ നാരായണീയ സമിതികളുടെ നേതൃത്വത്തില്‍ പാരായണം ഉണ്ടായിരിക്കും.
ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് മേല്‍ശാന്തി ഹരിപോറ്റി നവരാത്രി മണ്ഡപത്തില്‍ ദീപം തെളിയിച്ചു. നവരാത്രി മണ്ഡപത്തില്‍ ദേവി വിഗ്രഹം പൂജിച്ചു വച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചന്ദ്രികാദേവി  കോലാഞ്ഞിയില്‍ നേതൃത്വത്തില്‍ ദേവി ഭാഗവത പാരായണം നടത്തും. ശ്രീ വൈകുണ്ഠപുരം നാരായണീയ സമിതി അംഗങ്ങള്‍ പങ്കെടുക്കും. എല്ലാദിസവും രാവിലെ  ആറിന്  ലളിതാ സഹസ്ര നാമജപവും ഉണ്ടായിരിക്കും. 13ന് പൂജവെയ്പ്, 14ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, 15ന് വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തല്‍ എന്നിവ നടക്കും.