Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധന ഒക്ടോബര്‍ 13ന് ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങും
07/10/2021

വൈക്കം: കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള മൂന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വൈക്കം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ താലൂക്കിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന നടത്തി ഉറപ്പ് വരുത്തുമെന്ന് വൈക്കം ജോയിന്റ് ആര്‍ടിഒ ആര്‍ ശരത്ചന്ദ്രന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷയ്ക്ക് കൂടുതല്‍ കരുതല്‍ നല്‍കുന്ന പരിശോധന സംവിധാനമാണ് ഒരുക്കുന്നത്. ഒക്ടോബര്‍ 13, 16, 20 തീയതികളില്‍ വൈക്കം ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലാണ്  സ്‌കൂള്‍ ബസുകളുടെ പരിശോധന നടത്തുന്നത്. വൈക്കം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ വാഹനങ്ങളാണ് പരിശോധിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഡോര്‍ അറ്റന്‍ഡര്‍മാര്‍, ഡ്രൈവര്‍മാര്‍, ആയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധവല്‍കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.  ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെയാണ് വാഹന പരിശോധന. വാഹനങ്ങളുടെ ഒറിജിനല്‍ രേഖകളും ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകളും പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനങ്ങളുടെ എല്ലാ മെക്കാനിക്കല്‍ തകരാറുകളും പരിഹരിച്ചതിനു ശേഷമേ പരിശോധനയ്ക്ക് ഹാജരാക്കാവു. 3500 വരെയുള്ള നമ്പര്‍ വാഹനങ്ങള്‍ 13നും, 3501 മുതല്‍ 7000 വരെയുള്ള നമ്പര്‍ വാഹനങ്ങള്‍ 16നും, 7001 മുതല്‍ 9999 വരെയുള്ള നമ്പര്‍ വാഹനങ്ങള്‍ 20നുമാണ് പരിശോധിക്കുന്നത്. പരിശോധനയില്‍ ഫിറ്റ്‌നസ് തെളിയിക്കുന്ന വാഹനങ്ങള്‍ക്ക് അന്നേ ദിവസം മുന്‍ ഗ്ലാസ്സില്‍ സ്റ്റിക്കര്‍ പതിക്കും. പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങളും ഫിറ്റ്‌നസ് സ്റ്റിക്കര്‍ പതിക്കാത്തതുമായ സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആര്‍ടിഒ ആര്‍ ശരത്ചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188961436 എന്ന നമ്പറില്‍ ബന്ധപ്പെടണം.