Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി ആഘോഷത്തിന് വൈക്കത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി
07/10/2021

വൈക്കം: നവരാത്രി ഉത്സവത്തിന് വൈക്കം ഒരുങ്ങി. മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വത്തിന്റെയും ക്ഷേത്രകലാ പീഠത്തിന്റെയും നേതൃത്വത്തില്‍ നവരാത്രി ആഘോഷിക്കും. ഒക്‌ടോബര്‍ 13ന് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും നവരാത്രി മണ്ഡപത്തിലേക്ക് ഗ്രന്ഥം എഴുന്നള്ളിക്കും. 15ന് രാവിലെ എട്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. 15ന് സമാപിക്കും. നാരായണീയ പാരായണം, നിറമാല, സംഗീത സദസ്സ്' എന്നിവയുണ്ടാകും. 13ന് പൂജവയ്പ്. 15ന് രാവിലെ 7.30 വിദ്യാരംഭം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി. എ.ജി വാസുദേവന്‍ നമ്പൂതിരി, മാനേജര്‍ വടയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. മുന്‍ശബരിമല മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി ദീപപ്രകാശനം നടത്തി. മഹാനവമി ദിനമായ 14ന് രാവിലെ 10.30ന് കുമാരിപൂജ, 15ന് രാവിലെ ഏഴിന് പൂജയെടുപ്പും വിദ്യാരംഭവും എന്നിവ ഉണ്ടാകും. ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ 15 വരെയാണ് നവരാത്രി ആഘോഷം. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വം വഹിക്കും. വിജയദശമി ദിനമായ 15നാണ് ആറാട്ട്. പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കുടവെച്ചൂര്‍ ശാസ്തക്കുളം, കുടവെച്ചൂര്‍ ഗോവിന്ദപുരം, ഉല്ലല പൂങ്കാവ്, വെച്ചൂര്‍ വൈകുണ്ഠപുരം, കുടവെച്ചൂര്‍ ചേരകുളങ്ങര, ഇടവട്ടം പള്ളിയറക്കാവ്, തലയോലപ്പറമ്പ് തിരുപുരം എന്നീ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജ, വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും.