Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹനന്മയാകണം'
06/10/2021
വൈക്കം കിഴക്കേനട അക്ഷയ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചപ്പോള്‍.

വൈക്കം: രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമവും നന്മയുമാകണം ഏതൊരു വിദ്യാഭ്യാസത്തിന്റെയും പരമമായ ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അംഗവും കവിയുമായ വൈക്കം രാമചന്ദ്രന്‍. വൈക്കം കിഴക്കേനട അക്ഷയ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ദാമോദരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷന്‍ ട്രഷറര്‍ പി സോമന്‍പിളള, പി.ടി സുഭാഷ്, എബ്രഹാം പഴയകടവന്‍, അക്ഷയ വനിത പ്രസിഡന്റ് ഷീബ പ്രകാശം, സെക്രട്ടറി ആര്‍ രജിത, പി.കെ വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.