Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആമചാടി തേവന് വൈക്കത്ത് സ്മാരകം നിര്‍മിക്കണം: യുവകലാസാഹിതി
06/10/2021
വൈക്കത്തെ യുവകലാസാഹിതി പ്രവര്‍ത്തകര്‍ പൂത്തോട്ട ആമചാടി തുരുത്തിലുള്ള തേവന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നു.

വൈക്കം: സത്യഗ്രഹ സമരസേനാനി ആമചാടി തേവന് വൈക്കം ടൗണില്‍ ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് യുവകലാസാഹിതി മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത് ക്രൂരപീഡനം ഏറ്റുവാങ്ങിയ സമരസേനാനിയാണ് ആമചാടി തേവന്‍. സത്യാഗ്രഹ സ്മരണകള്‍ ശതാബ്ദിയോടടുക്കുന്ന ഈ വേളയിലെങ്കിലും ആമചാടി തേവന്റെ പേരില്‍ സമുചിതമായൊരു സ്മാരകം നിര്‍മിക്കാന്‍ അധികാരികള്‍ തയാറാകണം. തേവന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന ആമചാടി തുരുത്തിലുള്ള വസതി യുവകലാസാഹിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. വൈക്കം മണ്ഡലം സെക്രട്ടറി പി.എസ് മുരളീധരന്‍, സാംജി ടി.വി പുരം, സി.കെ പ്രശോഭനന്‍, കെ.വി സുമ, സലിം മുല്ലശ്ശേരി എന്നിവര്‍ പങ്കെടുത്തു.