Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രമുറ്റം വൃത്തിയാക്കാന്‍ ഭക്തജന കൂട്ടായ്മയില്‍ മണല്‍ സമര്‍പ്പിച്ചു
05/10/2021
ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ വൈക്കം ക്ഷേത്രമുറ്റം മണല്‍ വിരിച്ചു വൃത്തിയാക്കുന്നതിന്റെ ഭാഗമായി നടുവിലെമുറി എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ക്ഷേത്രനടയില്‍ മണല്‍ സമര്‍പ്പണം നടത്തുന്നു.

വൈക്കം: വൈക്കത്തഷ്ടമി ഉത്സവം തുടങ്ങുന്നതിനു മുമ്പ് ക്ഷേത്ര മതില്‍ക്കകം മണല്‍ വിരിച്ച് വൃത്തിയാക്കാന്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടുവിലെമുറി എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ക്ഷേത്ര നടയില്‍ മണല്‍ സമര്‍പ്പണം നടത്തി. ക്ഷേത്ര മുറ്റത്തെ മണല്‍ പലവിധത്തില്‍ ഒഴുകിപോയി പുല്ലു പിടിച്ച സാഹചര്യത്തിലാണ് ഉപദേശ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹായത്തോടെ മണല്‍ വിരിക്കാന്‍ തീരുമാനിച്ചത്. ഏട്ട് ഏക്കര്‍ സ്ഥല വിസ്തൃതിയുള്ള ക്ഷേത്രാങ്കണത്തില്‍ മണല്‍ വിരിക്കാന്‍ 100 ലോഡ് മണലെങ്കിലും വേണം. ഇപ്പോള്‍ നിരവധി ഭക്തര്‍ വഴിപാടായി മണല്‍ സമര്‍പ്പണത്തിനെത്തുന്നത്. മണല്‍ സമര്‍പ്പണത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, പി ശിവദാസ്, അഡ്വ. എ ശ്രീകല, അജി മാധവന്‍, ഇ.കെ ശിവന്‍ എന്നിവര്‍ പങ്കെടുത്തു.