Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഉത്തരവുകള്‍ അധികാരികള്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ
04/04/2016

കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഉത്തരവുകള്‍ അധികാരികള്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രണ്ടര ഹെക്ടര്‍ വരെ ഒരു കര്‍ഷകന് സബ്‌സിഡി കിട്ടിയിരുന്നത് ഒരു ഹെക്ടര്‍ വരെയാക്കി ചുരുക്കുകയും, 100 ശതമാനം സബ്‌സിഡി എന്നത് 80 ശതമാനം സബ്‌സിഡി എന്നാക്കി കുറക്കുകയും ചെയ്തത് കാര്‍ഷികമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൃഷിയിടങ്ങള്‍ തരിശുഭൂമിയായി മാറുന്നതിന് കാരണമാകും. ടി.വി പുരം, ഉദയനാപുരം കൃഷിഭവനുകള്‍ പച്ചത്തേങ്ങ സംഭരിക്കുന്നതുപോലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും പച്ചത്തേങ്ങ സംഭരിച്ച് നാളികേര കര്‍ഷകരെ രക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ നിന്നും മോഡേണ്‍ റൈസ്മില്‍ സംഭരിച്ച നെല്ലിന്റെ പണം അടിയന്തിരമായി കൊടുത്തുതീര്‍ത്തില്ലെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ടുപോകുവാന്‍ സമ്മേളനം തീരുമാനിച്ചു. കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.സുഗതന്‍, കെ.ഡി വിശ്വനാഥന്‍, ഇ.എന്‍ ദാസപ്പന്‍, കെ.അജിത്ത് എം.എല്‍.എ, എം.ഡി ബാബുരാജ്, പി.നാരായണന്‍, കെ.ജി രാജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി തപസ്യ പുരുഷോത്തമന്‍ (പ്രസിഡന്റ്), പി.സോമന്‍പിള്ള (വൈസ് പ്രസിഡന്റ്) കെ.കെ ചന്ദ്രബാബു (സെക്രട്ടറി), രമേശന്‍ (ജോയിന്റ് സെക്രട്ടറി), അനി ചെള്ളാങ്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.