Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ക്കായി സാമ്പത്തിക സാക്ഷരത സെമിനാര്‍ നടത്തി
05/10/2021
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെച്ചൂരില്‍ നടത്തിയ ജില്ലാതല സാമ്പത്തിക സാക്ഷരത സെമിനാര്‍ നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗ്രാമ ജ്യോതി സാമ്പത്തിക സാക്ഷരത വിഭാഗം, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കുമായി ജില്ലാതല സാമ്പത്തിക സാക്ഷരത സെമിനാര്‍ നടത്തി. വിവിധ വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കുമാണ് സാമൂഹ്യ സുരക്ഷ പദ്ധതികള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തിയത്. വെച്ചൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സെമിനാര്‍ നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് സീനീയര്‍ മാനേജര്‍മാരായ പി.ജി മനോജ്, സെബാസ്റ്റ്യന്‍ കെ മാത്യു, അംബികാമാര്‍ക്കറ്റ് ബാങ്ക് മാനേജര്‍ നിഷ വിജയന്‍, അനി എസ് ജോബ്, കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ടി.ഒ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക സാക്ഷരത യൂണിറ്റ് കൗണ്‍സിലര്‍ അനുമോള്‍ കര്‍ഷകര്‍ക്കും, നെല്ല് ഉല്‍പാദക സമിതി അംഗങ്ങള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.