Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് ഗാന്ധി ജയന്തി വാരാഘോഷവും നിറവ് പദ്ധതി ഉദ്ഘാടനവും നടത്തി
04/10/2021
വൈക്കം ബ്ലോക്ക് പഞ്ചായത്ത് നൂറ് ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്യുന്ന നിറവ് പദ്ധതി ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജിക്ക്  പച്ചക്കറി തൈ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഗാന്ധി ജയന്തി വാരാഘോഷവും തൊഴിലുറപ്പ് പദ്ധതിയുടെ അര്‍ധ വാര്‍ഷിക അവലോകന യോഗവും തോമസ് ചാഴിക്കാടന്‍ എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. നിറവ് പദ്ധതിയുടെ ഉദ്ഘാടനവും കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി രമ, കവിത റെജി, കെ ബിനിമോന്‍, സുകന്യ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, എസ് ബിജു, സുഷമ സന്തോഷ്, എം.കെ ശീമോന്‍, സുലോചന പ്രഭാകരന്‍, എസ് മനോജ് കുമാര്‍, ബിഡിഒ എസ് അനീഷ്, കൃഷി അസി. ഡയറക്ടര്‍ ശോഭ, ജോയിന്റ് ബിഡിഒ ടി.വി പ്രശാന്ത്, അസി. സെറി കള്‍ച്ചറല്‍ ഓഫീസര്‍ വി.കെ ഷീല, കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ അനൂപ്, തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയര്‍ ഗീത എന്നിവര്‍ പ്രസംഗിച്ചു.