Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഗാന്ധി സ്മൃതി സായാഹ്‌ന സദസ് നടത്തി
04/10/2021
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം സത്യാഗ്ര സ്മാരക ഹളില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സായാഹ്‌ന സദസ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സായാഹ്‌ന സദസ് നടത്തി. സത്യാഗ്ര സ്മാരക ഹളില്‍ നടന്ന സമ്മേളനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സമ്മേളനം ആദരിച്ചു. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ് സലിം മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി.എന്‍ ബാബു, ബി അനില്‍കുമാര്‍, ഷാജി വല്ലൂത്തറ, അഡ്വ. സാനു വര്‍ഗീസ്, വി പ്രദീപ്കുമാര്‍, സ്റ്റാന്‍ലി ജോര്‍ജ്, വി.ജെ സജിമോന്‍, എന്‍.ഡി ജോസഫ് , ജോസ് ജോസഫ്, ഷീന്‍ ജോസഫ്, ബൈജുമോന്‍ ജോസഫ്, കെ.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.