Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിതിനയുടെ വീട് വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു.
03/10/2021
സഹപാഠി കൊലപ്പെടുത്തിയ നിതിനയുടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ വനിതാ കമ്മിഷന്‍ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിതിനയുടെ അമ്മയെ ആശ്വസിപ്പിക്കുന്നു.
 
വൈക്കം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തിയ നിതിനയുടെ തുറുവേലിക്കുന്നിലെ വീട് വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ അഡ്വ. പി സതീദേവി, കമ്മിഷന്‍ അംഗം ഇ.എം രാധ എന്നിവര്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് ഇരുവരും ഇവിടെ എത്തിയത്. ഏക മകളുടെ വേർപാടിൽ വിതുമ്പുന്ന അമ്മയെ സതീദേവി ആശ്വസിപ്പിച്ചു. അഭിഷേകിനെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്നും അമ്മയ്ക്ക് സതീദേവി ഉറപ്പ് നൽകി.പ്രണയപ്പകയുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന പ്രവണതയാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്‌. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടക്കാതിരിക്കാൻ വനിതാ കമ്മീഷൻ പ്രത്യേകം നിരീക്ഷിക്കും. പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവനെടുക്കാൻ തയാറാവുന്ന ചെറുപ്പക്കാർ സമൂഹത്തിന് ആപത്താണെന്നും അവർക്ക് ആവശ്യമായ ബോധവത്കരണം നൽകണം വേണമെന്നും സതീദേവി പ്രതികരിച്ചു. നിതിനയുടെ കുടുംബത്തിന്റെ കടബാധ്യതയും മറ്റും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സതീദേവി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, കവിത റെജി എന്നിവരും ഒപ്പമുണ്ടായിരുന്നു.