Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വിദ്യാര്‍ഥികള്‍ ജീവിത മാതൃകയാക്കണം: ജില്ലാ പോലീസ് മേധാവി ഡി ശില്‍പ
03/10/2021
വൈക്കം ആശ്രമം സ്‌കൂളിലെ ഗാന്ധി ജയന്തി ആഘോഷം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൂല്യബോധമുള്ള ജീവിതത്തിന് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ശക്തമായ പിന്തുണയാണെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ വൈക്കം ആശ്രമം സ്‌കൂളിലെ ഗാന്ധി ജയന്തി ആഘോഷ0ം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കലാലയങ്ങളില്‍ അടുത്ത കാലത്തുണ്ടായ പകപോക്കലും കൊലപാതകങ്ങളും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്ക് കളങ്കമാണ്. വിദ്യാര്‍ഥിനികളുടെ സ്വയരക്ഷയ്ക്ക് നിര്‍ഭയ, പിങ്ക് പോലീസ,് വനിതാ സെല്‍ എന്നീ വിഭാഗങ്ങളുടെ സഹായവും സംരക്ഷണവും എപ്പോഴും ഉണ്ടാകും. പോലീസിന്റെ വിവിധ വിഭാഗങ്ങളുമായി പരാതികള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ വച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 160 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് വിതരണവും പോലീസ് മേധാവി നിര്‍വഹിച്ചു. സമ്മേളനത്തില്‍ സഹപാഠിക്കൊരു സന്ത്വാനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ആര്‍.ഒ ജെഫിന്‍, എന്‍.സി.പി.ഒ പി.വി വിദ്യ, എം.ജി സുമ, പ്രീതാമോള്‍, വി.എസ് സിമി, പ്രീതി വി പ്രഭ, ആര്‍ ലൈജിന്‍, കെ.കെ സാബു, സി.എസ് സന്ദീപ്, പി.ടി എ പ്രസിഡന്റുമാരായ പി.പി സന്തോഷ്, സ്റ്റാലിന്‍ കുമാര്‍, വൈസ് പ്രസിഡന്റ് എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.