Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവിലെ ജീവിതങ്ങള്‍ക്ക് ഭക്ഷണം നല്‍കി ഗാന്ധി ജയന്തി ആഘോഷം
03/10/2021
വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ തെരുവോരത്ത് കഴിയുന്നവര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഭക്ഷണം വിളമ്പി ഗാന്ധി ജയന്തി ആഘോഷം നടത്തുന്നു.

വൈക്കം: ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വിഷമിക്കുന്ന തെരുവ് ജീവിതങ്ങളെ ഒരു സ്ഥലത്ത് വിളിച്ചു വരുത്തി വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയ ആശ്രയ സന്നദ്ധ സേവന സംഘടനകളുടെ ഗാന്ധിജയന്തി ആഘോഷം വേറിട്ടൊരു കാഴ്ചയായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ആശ്രയ സന്നദ്ധ സേവന സംഘടനയുടെ കൂട്ടായ്മയാണ് ഉറ്റവരും ഉടയവരും ഇല്ലാത്തവര്‍ക്ക് അന്നമുട്ടിയത്. ദളവാകുളം ബസ് സ്റ്റാന്‍ഡില്‍ മേശയിട്ട് തൂശനില നിരത്തി അതിലാണ് പത്തുകൂട്ടം കറികളും ഉണക്കലരിച്ചോറും പപ്പടവും പാല്‍പായസവും വിളമ്പിയത്. ഗാന്ധിജിയുടെ ഛായാചിത്രം അലങ്കരിച്ച് വച്ച് പുഷ്പാര്‍ച്ചന നടത്തി, ദീപം തെളിയിച്ച ശേഷമാണ് ഭക്ഷണ വിളമ്പിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍, കണ്‍വീനര്‍ ബി ചന്ദ്രശേഖരന്‍, പി ജോണ്‍സണ്‍, സന്തോഷ് ചക്കനാടന്‍, വൈക്കം ജയന്‍, പി.വി ഷാജി, വര്‍ഗീസ് പുത്തന്‍ചിറ, ശ്രീദേവി അനിരുദ്ധന്‍, കെ സുരേഷ് കുമാര്‍, സന്തോഷ് കരുണാകരന്‍, ടി.പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.