Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സമ്മേളനം
01/10/2021
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി നിയമ ഭേദഗതിയുമായി മുന്നോട്ടു പോകുന്നത് രാജ്യത്തെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കുന്ന സമീപനമാണെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ആരോപിച്ചു. താരിഫ് നിര്‍ണയ അധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ വൈദ്യുതിയുടെ വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നും വൈദ്യുതി നിയമ ഭേദഗതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.കെ ആശ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ ദേശീയ സെക്രട്ടറി വി.ജെ കുര്യാക്കോസിനെ ഉപഹാരം നല്‍കി ആദരിച്ചു. യുവ ചിത്രകാരന്‍ ബദരിനാഥ് രചിച്ച കുര്യാക്കോസിന്റെ ചിത്രം എംഎല്‍എ കുര്യാക്കോസിന് കൈമാറി. യുവചിത്രകാരന്‍ ബദരിനാഥിനെ സമ്മേളന വേദിയില്‍ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് സി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി.ജെ കുര്യാക്കോസ്, കെ.ബി അനില്‍കുമാര്‍, കെ.വി നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 15 മുതല്‍ 17 വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.