Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വയോജന ദിനത്തില്‍ വൈക്കപ്രയാര്‍ ജീവനിലയത്തിലെ അന്തേവാസികള്‍ക്കൊപ്പം സന്തോഷം പങ്കുവെച്ച് വിദ്യാര്‍ഥികള്‍
01/10/2021
വൈക്കം ശ്രീ മഹാദേവ കോളേജ് നടത്തിയ വയോജന ദിനാഘോഷം വൈക്കപ്രയാര്‍ ജീവനിലയത്തില്‍ കേക്ക് മുറിച്ച് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക വയോജന ദിനത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വൃദ്ധജനങ്ങള്‍ക്ക് പലഹാരങ്ങളും പാരിതോഷികങ്ങളുമായി എത്തിയ വിദ്യാര്‍ഥികള്‍ അവരോടൊപ്പം ആടിയുംപാടിയും ആഹ്ലാദത്തിന്റെ ഉത്സവം തീര്‍ത്തു. വൈക്കം ശ്രീ മഹാദേവ കോളേജ് എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് പ്രോഗ്രാം ഓഫീസര്‍മാരായ ബിച്ചു എസ് നായര്‍, അനുപ പി നാഥ് എന്നിവര്‍ക്കൊപ്പം വൈക്കപ്രയാര്‍ ജീവനിലയത്തില്‍ എത്തിയത്. കുട്ടികളുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റവും കലാവിരുന്നും ഹൃദയപൂര്‍വ്വം ആസ്വദിച്ച അന്തേവാസികള്‍ കുട്ടികള്‍ക്കൊപ്പം ചുവടുവച്ച് നൃത്തത്തിലും സംഗീതത്തിലും പങ്കെടുത്തു. മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് വഴിയോരങ്ങളില്‍ കഴിഞ്ഞിരുന്ന ഇരുപതോളം വൃദ്ധജനങ്ങളാണ് ജീവനിലയത്തിലെ അന്തേവാസികള്‍. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സെറ്റിന പി പൊന്നപ്പന്‍ മധുരം വിതരണം ചെയ്തു. ശ്രീലക്ഷ്മി ചന്ദ്രശേഖരന്‍, ബെറ്റി സോണ, ഗ്രേഷ്മ, കെ.എസ് പാര്‍വതി, പി.എസ് ശ്രീനാഥ്, ജോണി ഹഫീസ്, തങ്കപ്പന്‍, ടോണി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് എ.വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ ശിവന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗം ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, നോര്‍ത്ത് കമ്മിറ്റി പ്രസിഡന്റ് എം അബു, സൗത്ത് കമ്മിറ്റി പ്രസിഡന്റ് വി സുകുമാരന്‍, നോര്‍ത്ത് കമ്മിറ്റി സെക്രട്ടറി എം വിജയകുമാര്‍, സൗത്ത് കമ്മിറ്റി സെക്രട്ടറി പി.ആര്‍ രാജു, സാംസ്‌കാരികവേദി കണ്‍വീനര്‍ പി.കെ ഓമന, ജോയിന്റ് സെക്രട്ടറി പി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ സെയ്ഫുദ്ദീന്‍ വയോജന ദിന സന്ദേശം നല്‍കി.