Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എഫ്‌ഐ സേവ് ഇന്‍ഡ്യ മാര്‍ച്ച് സംഘടിപ്പിച്ചു
30/09/2021
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ വൈക്കം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സേവ് ഇന്‍ഡ്യ മാര്‍ച്ച് ടിവി പുരത്ത് സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടിവി പുരത്തുനിന്നും വൈക്കത്തേക്ക് സേവ് ഇന്‍ഡ്യ മാര്‍ച്ച് സംഘടിപ്പിച്ചു. ടിവി പുരം കവലയില്‍ സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബോട്ട് ജെട്ടിയില്‍ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗോകുല്‍ കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ ഏരിയാ വൈസ് പ്രസിഡന്റ് ആദിത്യ റെജി, മാനേജര്‍ ഏരിയാ സെക്രട്ടറി അര്‍ജുന്‍ മുരളി, സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.വി പുഷ്‌കരന്‍, കെ.കെ ശശികുമാര്‍, കെ കുഞ്ഞുമണി, ടിവി പുരം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സഹജന്‍, ബി ഗോപാലകൃഷ്ണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അലീന റെജി, ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കിരണ്‍ കൃഷ്ണ, ഋഷിനാഥ്, സി.പി അഭിജിത്ത്, സിജുമോന്‍, കെവിന്‍ പോള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.