Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരകൗശല മേഖലയിലെ ശില്‍പികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
29/09/2021
കേന്ദ്ര കരകൗശല വികസന കമ്മീഷണറുടെ കാര്യാലയവും തലയോലപ്പറമ്പ് ജവഹര്‍ സെന്ററും ചേര്‍ന്നു തഴപ്പായ കരകൗശല ശില്‍പികള്‍ക്കായി നടത്തിയ ദ്വിദിന ബോധവല്‍ക്കരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര വസ്ത്ര മന്ത്രായലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വികസന കമ്മീഷണറുടെ കാര്യാലയവും തലയോലപ്പറമ്പ് ജവഹര്‍ സെന്ററും ചേര്‍ന്ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ദ്വിദിന ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കരകൗശല മേഘലയിലെ നൂറിലധികം തൊഴിലാളികള്‍ പങ്കെടുത്തു. തഴപ്പായ മേഖലയിലെ കരകൗശല ശില്‍പികള്‍ക്ക് നൂതന വിപണന തന്ത്രത്തെക്കുറിച്ച് ബോധവല്‍കരണം നല്‍കി. വായ്പാ സൗകര്യം, സര്‍ക്കാര്‍ സഹായങ്ങള്‍, ഭൗമ സൂചിക രജിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലയിലെ വിദഗ്ധര്‍ ക്ലാസ് എടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, ഹാന്റിക്രാഫ്റ്റ് അസി. ഡയറക്ടര്‍ സി.വി ധനൂര്‍, ഹാന്റിക്രാഫ്റ്റ് പ്രമോഷന്‍ ഓഫീസര്‍ എസ് വീണ, ജവഹര്‍ സെന്റര്‍ പ്രസിഡന്റ് ടി.പി ആനന്ദവല്ലി, സെക്രട്ടറി പി.ടി തങ്കമ്മ എന്നിവര്‍ പങ്കെടുത്തു. ജവഹര്‍ സെന്ററിനെ കേന്ദ്ര സര്‍ക്കാരിന്റെ അഡോപ്റ്റഡ് ക്ലസ്റ്റര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയതിന് യോഗം അനുമോദിച്ചു. അഡോപ്റ്റഡ് ക്ലസ്റ്റര്‍ പ്രോഗ്രാമിലൂടെ ക്ലസ്റ്ററില്‍ ഉള്ള മുന്നൂറോളം തഴപ്പായ കരകൗശല വിദഗ്ധര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനൂകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഡോപ്റ്റഡ് ക്ലസ്റ്റര്‍ സ്‌കീമിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എക്‌സിബിഷനുകള്‍, ക്രാഫ്റ്റ് അവയര്‍നസ് പ്രോഗ്രാമുകള്‍, ഡിസൈന്‍ ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പുകള്‍, ടൂള്‍കിറ്റ് വിതരണം, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ക്രാഫ്റ്റ് ഡെമോണ്‍സ്ട്രേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയാണ് നടത്തുന്നത്.