Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരവികസന വകുപ്പ് പാല്‍ ഗുണനിയന്ത്രണ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
28/09/2021
ക്ഷീരവികസന വകുപ്പിന്റെയും വല്ലകം ക്ഷീര സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരോല്‍പാദകര്‍ക്കായി നടത്തിയ പാല്‍ ഗുണനിയന്ത്രണ ബോധവല്‍കരണ പരിപാടി സി.കെ ആശ എംഎല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും വല്ലകം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരോല്‍പാദകര്‍ക്കായി പ്രത്യേക പാല്‍ ഗുണനിയന്ത്രണ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. സി.കെ ആശ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു ആമുഖ പ്രസംഗം നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഗോപിനാഥന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം സോണി ഈറ്റയ്ക്കല്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം മിനി തങ്കച്ചന്‍, വല്ലകം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് കെ.എം മുരളീധരന്‍, സെക്രട്ടറി സി.കെ സനല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 'പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തലും പാല്‍ വില നിര്‍ണയവും', 'ക്ഷീരവികസന പദ്ധതികള്‍ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന്' എന്നീ വിഷയങ്ങളില്‍ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജാക്വിലിന്‍ ഡൊമനിക്, വൈക്കം ക്ഷീര വികസന ഓഫീസര്‍ വി സിന്ധു എന്നിവര്‍ ക്ലാസ് എടുത്തു.