Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ് പ്രതിഭാ സംഗമം നടത്തി
28/09/2021
എഐവൈഎഫ് ടി.വി പുരം സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ കുസാറ്റില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കെ.കെ സജികുമാറിനെ സി.കെ ആശ എംഎല്‍എ ആദരിക്കുന്നു.

വൈക്കം: എഐവൈഎഫ് ടി.വി പുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കെ.കെ സജികുമാറിനെയും ചടങ്ങില്‍ ആദരിച്ചു. കടല്‍ മത്സ്യങ്ങളെയും കൂന്തലുകളെയും കുറിച്ചു പഠിച്ച് അവയുടെ ആയുസ് കണക്കാക്കുന്ന പുതിയ രീതി വികസിപ്പിച്ചെടുത്തതിലാണ് കെ.കെ സജികുമാറിന് ഡോക്ടറേറ്റ് ലഭിച്ചത്. ജപ്പാനില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ആദ്യമായി പങ്കെടുത്ത വ്യക്തിയാണ് സജികുമാര്‍. തന്റെ ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം രണ്ടു തവണ അന്റാര്‍ട്ടിക്കന്‍ കടല്‍ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. മികച്ച വിജയം നേടിയ അമ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് അനുമോദിച്ചു. പ്രതിഭാസംഗമം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുധീന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എംഎല്‍എ നിര്‍വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, വി.കെ അനില്‍കുമാര്‍, എം.എസ് രാമചന്ദ്രന്‍, ബി സദാനന്ദന്‍,
അഡ്വ. എസ്.പി സുജിത്ത്, ശ്രീജി ഷാജി എന്നിവര്‍ പ്രസംഗിച്ചു.