Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തഴപ്പായ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി
28/09/2021
തലയോലപ്പറമ്പ് ജവഹര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഹാന്റിക്രാഫ്റ്റ് ഡയറക്ടറേറ്റിന്റെ സഹായത്തോടെ തഴപ്പായ തൊഴിലാളികള്‍ക്കായി നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ജവഹര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഡെവലപ്പ്‌മെന്റ് ഹാന്റിക്രാഫ്റ്റ് കമ്മീഷണറേറ്റിന്റെ സഹായത്തോടെ തഴപ്പായ നിര്‍മാണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറോളം വനിതാ തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹാന്റിക്രാഫ്റ്റ് പ്രമോഷന്‍ ഓഫീസര്‍ എസ് വീണ അധ്യക്ഷത വഹിച്ചു. ജവഹര്‍ സെന്റര്‍ പ്രസിഡന്റ്  ടി.പി ആനന്ദവല്ലി, ജനറല്‍ സെക്രട്ടറി പി.ജി തങ്കമ്മ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മുദ്ര സെക്രട്ടറി ബേബി ടി.കുര്യന്‍, ടി.പി രാജശേഖരന്‍, എസ് സാബു എന്നിവര്‍ പ്രസംഗിച്ചു.