Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; ഭാരത് ബന്ദില്‍ വൈക്കം നിശ്ചലം
27/09/2021
ഭാരത് ബന്ദ് ദിനത്തിൽ സംയുക്ത കർഷക സമിതിയുടെയും സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തിൽ  വൈക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനം.

വൈക്കം: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മൂന്നു കാര്‍ഷിക നിയമഭേതഗതികള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍ അഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയര്‍പ്പിച്ച് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വൈക്കം നിശ്ചലമായി. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. ബാങ്കുകള്‍, സ്‌കൂളുകള്‍, ബോട്ട്ജെട്ടി, കെഎസ്ആര്‍ടിസി ഡിപ്പോ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയൊന്നും പ്രവര്‍ത്തിച്ചില്ല. നഗരസഭയിലും മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വൈക്കം ടൗണിലും പഞ്ചായത്തുകളിലും സംയുക്ത കർഷക സമിതിയുടെയും സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. വൈക്കം ടൗണില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍, കെ അജിത്ത്, എബ്രഹാം പഴയകടവില്‍, ഡി ബാബു, കെ.കെ ചന്ദ്രബാബു, ടി.ജി ബാബു, പി.വി പുഷ്‌കരന്‍, എന്നിവര്‍ പ്രസംഗിച്ചു, സി.എന്‍ പ്രദീപ്, കെ.വി സുമ, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.