Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം: ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
25/09/2021
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം  എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ആക്റ്റിന്റെ പേരില്‍ തടഞ്ഞുവെച്ച വര്‍ക്കര്‍ മുതല്‍ സബ് എഞ്ചിനീയര്‍ വരെയുള്ള സ്ഥാനകയറ്റം ഉടന്‍ നടത്തണമെന്നും, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) വൈക്കം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എസ് രത്നാകരന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ഡി ബാബു, സെക്രട്ടറി പി.എസ് പുഷ്‌കരന്‍, യൂണിയന്‍ നേതാക്കളായ വി.ജെ കുര്യാക്കോസ്, കെ.ബി അനില്‍കുമാര്‍, കെ.വി നടരാജന്‍, എം.എസ് ജയകുമാര്‍, കെ.എം അബ്ദുല്‍ സലാം, രതീഷ് കുമാര്‍, ജിജുമോന്‍, പി.കെ സാലു എന്നിവര്‍ പ്രസംഗിച്ചു.