Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കായലോര ബീച്ച്: എംഎല്‍എ റവന്യു മന്ത്രിയ്ക്ക് നിവേദനം നല്‍കി
24/09/2021
വൈക്കം കായലോര ബീച്ചിന്റെ അവകാശം നഗരസഭയ്ക്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.കെ ആശ എംഎല്‍എ, സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മണ്ഡലം സെക്രട്ടേറിയറ്റംഗം എന്‍ അനില്‍ ബിശ്വാസ് എന്നിവര്‍ റവന്യുവകുപ്പ് മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തുന്നു.

വൈക്കം: കായലോര ബീച്ചിന്റെ അവകാശം നഗരസഭയ്ക്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.കെ ആശ എംഎല്‍എയും സിപിഐ നേതാക്കളും റവന്യുവകുപ്പ് മന്ത്രി കെ രാജനെ കണ്ടു നിവേദനം നല്‍കി. 1988ല്‍ സിപിഐ നേതാവ് പി.എസ് ശ്രീനിവാസന്‍ റവന്യു മന്ത്രിയായിരുന്നപ്പോള്‍ നഗരസഭയ്ക്ക് പതിച്ചു നല്‍കിയതാണ് ആറ് ഏക്കറിലധികം വരുന്ന കായല്‍ പുറമ്പോക്ക്. ഇതിന്റെ പോക്കുവരുത്ത് നടപടികള്‍ 2017ല്‍ തീയറ്റര്‍ നിര്‍മാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് നഗരസഭ ആരംഭിച്ചത്. ഈയിടെ പോക്ക് വരുത്ത് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു അധികാരികള്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പോര്‍ട്ട്‌സ്-ടൂറിസം മേഖലകളില്‍ അനന്തസാധ്യതകളുള്ള ബീച്ച് ഉടമസ്ഥത നഗരസഭയ്ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ടത്. സി.പി.ഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്‍ അനില്‍ ബിശ്വാസ് എന്നിവരും മന്ത്രിയെ കാണാന്‍ എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. ഒന്‍പത് കോടി രൂപയുടെ വികസന പാക്കേജാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബീച്ചില്‍ അനുവദിച്ചിട്ടുള്ളത്.