Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മന്ത്രി വി.എന്‍ വാസവന്‍ കൈമാറി
24/09/2021
സിപിഎം വെച്ചൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മണ്ണത്താലിത്തറ ഗിരീഷിനും കുടുംബത്തിനും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സിപിഎം വെച്ചൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മണ്ണത്താലിത്തറ ഗിരീഷിനും കുടുംബത്തിനും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. വെച്ചൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.എസ് ഷിബു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, സിപിഎം ഏരിാ കമ്മിറ്റി അംഗം എന്‍ സുരേഷ് കുമാര്‍, വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.കെ ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, വാര്‍ഡ് മെമ്പര്‍ ശാന്തിനി, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം വക്കച്ചന്‍ മണ്ണത്താലി, സിപിഐ ലോക്കല്‍ സെക്രട്ടറി വിനോഭായ്, കെ.വി അനില്‍, വി.കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.