Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരക്ഷണ സമിതി ആവശ്യപ്പെട്ടു
04/04/2016

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍നിന്നും മലിനജലം മൂവാററുപുഴയാറിലേക്ക് ഒഴുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മൂവാററുപുഴയാര്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കമ്പനി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പുറംതള്ളുന്ന മലിനജലം ശുദ്ധീകരിക്കാതെ പുറത്തേക്ക് വിടുന്നതാണ് ജലമലിനീകരണത്തിന് ഇടയാക്കുന്നത്. ഇതുമൂലം പുഴയിലെ തെളിഞ്ഞു കിടന്നിരുന്ന വെള്ളം നിലവില്‍ കരിപുരണ്ട അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ ഈ വെള്ളം ഉപയോഗിച്ചതുമൂലം പലവിധ അസ്വസ്ഥതകളും ഉണ്ടായിട്ടുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലുമാണ്. വേനല്‍ കടുത്ത ഈ സമയത്ത് ഇതുകാരണം ആററിലെ വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി മൂവാററുപുഴയാറിലെയും കൈവഴികൡലയും വെള്ളമായിരുന്നു ആയിരക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്നത്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ജലസമൃദ്ധമായ മൂവാററുപുഴയാറിലേക്ക് ആവശ്യമായ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെ എച്ച്എന്‍എല്ലില്‍നിന്നും മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്നും മൂവാററുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ.എം കുഞ്ഞുമുഹമ്മദ് അറിയിച്ചു.