Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രമുറ്റം ചരല്‍ വിരിച്ചു വൃത്തിയാക്കാന്‍ ഭക്തജന കൂട്ടായ്മ
23/09/2021
വൈക്കം മഹാദേവ ക്ഷേത്ര ഉപദേശ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര മുറ്റം ചരല്‍ വിരിച്ചു വൃത്തിയാക്കുന്ന ജോലി വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രം മാനേജിങ് ഡയറക്ടർ ഡോ. വിജിത്ത് ശശിധര്‍ ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: അഷ്ടമി ഉത്സവം വിളിപ്പാടകലെ നില്‍ക്കെ മഹാദേവ ക്ഷേത്ര മുറ്റം ചരല്‍ വിരിച്ചു വൃത്തിയാക്കാന്‍ ഭക്തജനങ്ങളുടെ കൂട്ടായ്മ. വൈക്കം ക്ഷേത്ര മുറ്റം മണല്‍ വിരിച്ചു വൃത്തിയാക്കുന്ന പതിവ് ജോലികള്‍ ഏതാനും വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മഴകെടുതിയിലുും മറ്റും ക്ഷേത്ര മുറ്റത്തെ മണല്‍ പല തരത്തിലും ഒഴുകി പോയതോടെ മുറ്റത്തിന്റെ പല ഭാഗങ്ങളും കുഴികളായി മാലിന്യം നിറഞ്ഞ സ്ഥിതിയിലായി. ഈ സാഹചര്യത്തിലാണ്  ഉപദേശ സമിതി  ക്ഷേത്ര മുറ്റത്ത് മണല്‍ വിരിക്കാന്‍ ഭക്തരുടെ സഹായം തേടിയത്. മുറ്റത്ത് യോഗ്യമായ തരത്തിലുള്ള മണല്‍ ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിയമപരമായ സാഹചര്യവും തെളിഞ്ഞിട്ടുണ്ട്.  ഉപദേശ സമിതിയുമായി ബന്ധപ്പെട്ടാല്‍ ഓരോ ഭക്തനും മണല്‍ വാങ്ങി ക്ഷേത്ര മുറ്റത്ത് വിരിക്കാം. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വൈക്കം ക്ഷേത്രത്തിന്റെ മതിലിനകത്ത് മണല്‍ വിരിച്ചു വൃത്തിയാക്കാന്‍ ചുരുങ്ങിയത് 100 ലോഡ് ചരലെങ്കിലും വേണം. ചരല്‍ വഴിപാടായി സമര്‍പ്പിക്കാന്‍ താല്പര്യമുള്ള ഭക്തര്‍ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടണം.  വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രി ചികിത്സാ കേന്ദ്രം മാനേജിങ് ഡയറക്ടര്‍ ഡോ. വിജിത്ത് ശശിധര്‍ ആദ്യ സമര്‍പ്പണം നടത്തി. നവംമ്പര്‍ 16ന് കൊടിയേറി ഉത്സവം തുടങ്ങുന്നതിനു മുമ്പ് ക്ഷേത്ര മുറ്റം മണല്‍ വിരിച്ചു മനോഹരമാക്കാനുള്ള ലക്ഷ്യത്തിലാണ് ഉപദേശ സമിതി. വ്യാഴാഴ്ച്ച രാവിലെ മണല്‍ വിരിക്കുന്ന പണികളുടെ ഉദ്ഘാടനം ഡോ. വിജിത്ത് ശശിധര്‍  ഉദ്‌ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, മേല്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി, ഉപദേശ സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, അജി മാധവന്‍, കെ.സി ബാബു, ക്ഷേത്ര ജീവനക്കാരായ എസ് വൈശാഖ്, സുരേഷ്, എസ് ആനന്ദകുമാര്‍, ഇ.കെ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചരല്‍ വഴിപാടായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ 8606629021 എന്ന നമ്പറിൽ ബന്ധപ്പെടണം.