Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീര സംഘങ്ങളെ ആദായ നികുതിയില്‍ ഉള്‍പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കര്‍ഷകരുടെ പ്രതിഷേധം
22/09/2021
ക്ഷീര സംഘങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കിസാന്‍ സഭയുടെയും ക്ഷീര കര്‍ഷകവേദിയുടെയും നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: ക്ഷീരസംഘങ്ങളെ ആദായ നികുതിയില്‍ ഉള്‍പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെയും ക്ഷീര കര്‍ഷകവേദിയുടെയും നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ക്ഷീരകര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളും, പുതിയ നികുതി സമ്പ്രദായവും, പിന്തിരിപ്പന്‍ നിയമങ്ങളും കാര്‍ഷികമേഖലയെ പിന്നോട്ടടിക്കുകയാണ്. ഇത് ഉല്‍പാദനം കുറഞ്ഞു വരുന്നതിന് കാരണമാകുന്നു. ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷീരകര്‍ഷക സംഘങ്ങള്‍ ലാഭത്തിലായാല്‍ ക്ഷീരകര്‍ഷകന് ലാഭവിഹിതവും ബോണസും കൊടുക്കാന്‍ സാധിക്കും. പാല്‍ ഉല്‍പാദന രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം നടപടികള്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത്, കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, ക്ഷീര കര്‍ഷക വേദി മണ്ഡലം പ്രസിഡന്റ് എല്‍ഐസി രമേശന്‍, സെക്രട്ടറി കെ.എം വിനോഭായി, നഗരസഭാ കൗണ്‍സിലര്‍ അശോകന്‍ വെളളവേലില്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍, കിസാന്‍സഭ ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു.