Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കേരള പട്ടാര്യ സമാജം ആദരിച്ചു
22/09/2021
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കേരള പട്ടാര്യ സമാജം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍.

വൈക്കം: കേരള പട്ടാര്യ സമാജം വൈക്കം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. പ്രസിഡന്റ് മോഹനന്‍ തണങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ പുതുശ്ശേരി, രാജീവ് ശാരദ ഭവന്‍, ചന്ദ്രശേഖരന്‍ പിള്ള വൈശാഖ്, കൃഷ്ണകുമാര്‍ നന്ദനം, പ്രകാശന്‍ ശ്രീമൂലം, ശിവകുമാര്‍, സ്മിത സുധീര്‍, എന്നിവര്‍ പ്രസംഗിച്ചു. എസ് സിദ്ധാര്‍ഥ്, ഗൗരി പ്രസാദ്, നന്ദന കൃഷ്ണ, എസ് ഹരിപ്രിയ, ഗൗരി നന്ദന, ടി.യു ലക്ഷ്മി, കെ.എ അഞ്ജു, എസ് ഗൗരിശങ്കര്‍, എസ് ഗോഗുല്‍, കെ.ബി കൃഷ്ണപ്രിയ, അപര്‍ണ ബാലു, എസ് ഐശ്വര്യ എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.