Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവസ്മരണ പുതുക്കി മഹാസമാധി ദിനാചരണം
22/09/2021
തലയോലപ്പറമ്പ് എസ്എൻഡിപി യൂണിനിലെ ശ്രീ നാരായണ ഗുരുസമാധി ദിനചാരണ ചടങ്ങുകൾ യൂണിയൻ യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണഗുരുദേവന്റെ 94-ാമത് മഹാസമാധി വൈക്കം എസ്എന്‍ഡിപി യൂണിയനും യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. കോവിഡ്  നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. വൈക്കം എസ്എന്‍ഡിപി യൂണിയന്റെയും വനിതാ സംഘം യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാസമാധി ആചരിച്ചു. ടൗണ്‍ ഗുരുമന്ദിരത്തില്‍ ചൊവ്വാഴ്ച രാവിലെ ഗുരുപൂജയ്ക്ക് ശേഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപം തെളിയിച്ചു ഉപവാസം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന നടന്നു. വൈകിട്ട് ദീപക്കാഴ്ച, പ്രാര്‍ത്ഥന, ഗുരുപൂജ, യൂത്ത് മൂവ്‌മെന്റ യൂണിയന്റെ ആഭിമുഖ്യത്തില്‍ പായസവിതരണം എന്നിവ നടന്നു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. രമേഷ് പി.ദാസ്, സെന്‍ സുഗുണന്‍, മധു, ബിജു, ബിജു കൂട്ടുങ്കല്‍, എം.എസ്.രാധാകൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി. വിവേക്, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ബീന അശോകന്‍, എസ്.ജയന്‍, സജീവ് എന്നിവര്‍ പങ്കെടുത്തു.
കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിനിലെ ഗുരുസമാധി ദിനചാരണ ചടങ്ങുകള്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്‍, യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് ജയ അനില്‍, സെക്രട്ടറി ധന്യ പുരുഷോത്തമന്‍, യൂണിയന്‍ കൗണ്‍സില്‍ അംഗം കെ.എസ് അജീഷ്‌കുമാര്‍, യു.എസ് പ്രസന്നന്‍, ബീന പ്രകാശന്‍, ട്രഷറര്‍ രാജി ദേവരാജന്‍, ഓമന രാമകൃഷ്ണന്‍, സലിജ അനില്‍കുമാര്‍, വത്സാ മോഹനന്‍, വി.ആര്‍ ശ്രീകല, ആശ അനീഷ്, മജീഷ ബിനു തുടങ്ങിയവര്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസ യജ്ഞത്തിനും നേതൃത്വം നല്‍കി.
എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തില്‍ ഉപവാസ പ്രാര്‍ത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നീ ചടങ്ങുകളോടെ സമാധിദിനം ആചരിച്ചു. ലളിതമായ തോതില്‍ അന്നദാനവും നടത്തി. ക്ഷേത്രം മേല്‍ശാന്തി അജിത്ത് മഹാദേവന്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗുരുമണ്ഡപത്തില്‍ ശാഖ സെക്രട്ടറി എം.ആര്‍ രതീഷ് ദീപം തെളിയിച്ചു. ബിബിന്‍ ഷാന്‍ പ്രഭാഷണം നടത്തി. പി സദാശിവന്‍, എം.എല്‍ സുനില്‍കുമാര്‍, വി.എം വിപിന്‍, കെ.ടി ചന്ദ്രന്‍, ടി.കെ ജയകുമാര്‍, കെ.പി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
എസ്എന്‍ഡിപി യോഗം പള്ളിപ്രത്തുശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ആചരിച്ചു. പട്ടശ്ശേരി ക്ഷേത്രത്തിലെ ഗുരു മണ്ഡപത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉപവാസവും നടത്തി. മേല്‍ശാന്തി സുമേഷ് ശാന്തി മുഖ്യകാര്‍മികനായി. ശാഖാ പ്രസിഡന്റ് ഉണ്ണി പുത്തന്‍തറ, വൈസ് പ്രസിഡന്റ് ഷൈമോന്‍ പനന്തറ, സെക്രട്ടറി ലാലുമോന്‍ കുന്നത്ത്, യൂണിയന്‍ കമ്മിറ്റി അംഗം ശശി വിരുത്തി, കമ്മിറ്റി അംഗങ്ങളായ ഉത്തമന്‍ കളത്തിപ്പറമ്പ്, മോഹനന്‍ തൊടുത്താഴത്ത്, സലിമോന്‍ സദാശിവന്‍, സുലോചന രാജു കളത്തിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുവിന്റെ സമാധി ദിനാചരണം ഭകതിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ഗുരുവിന്റെ ഛായചിത്രം അലങ്കരിച്ചുവച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചനയും ദൈവദശകാലാപനവും നടത്തി. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു സമാധി ദീപം തെളിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. അന്നദാനവും ഉണ്ടായിരുന്നു. സെക്രട്ടറി കെ.കെ വിജയപ്പന്‍, അനിലാത്മജന്‍, അനില്‍ സച്ചിത്ത്, ബിജു മൂശാറയില്‍, അനില്‍ പിഷാരത്ത്, അനില്‍ പത്തിത്തറ, വനിതാ സംഘം പ്രസിഡന്റ് യമുന, സെക്രട്ടറി ഷീല, ബിന്ദു ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.
ആറാട്ടുകുളങ്ങര ഗുരുധര്‍മ പ്രചാരണസഭയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം നടത്തി. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗാനാലാപനം, ഉപവാസ പ്രാര്‍ത്ഥന എന്നിവ നടത്തി. പ്രസിഡന്റ് പ്രസന്നന്‍ പാടവേലി, സെക്രട്ടറി പ്രതീഷ് പാനപ്പറമ്പില്‍, സണ്ണിച്ചന്‍ ചെടിപുരയ്ക്കല്‍, ബിജു തറക്കണ്ടത്തില്‍, ജയകുമാര്‍ ഒറ്റകണ്ടത്തില്‍, ദാമോദരന്‍ കാറ്റുകാറ്റ്, പരമേശ്വരന്‍ ശങ്കരമംഗലം, മിനി കൂര്‍പ്പാടം, സിന്ധു തറക്കണ്ടം, ജയശ്രീ മനോജ് കാട്ടിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.